റേഷന്‍ കാര്‍ഡ് വിതരണം

Thursday 17 August 2017 7:46 pm IST

കണ്ണൂര്‍: കണ്ണൂര്‍ താലൂക്കിലെ റേഷന്‍ കടകളില്‍ നിന്നും വിതരണ സമയത്ത് റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റാത്ത കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, നാറാത്ത് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ റേഷന്‍ കടകളിലെയും കാര്‍ഡുകള്‍ ഇന്നും മാട്ടൂല്‍, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം, കടന്നപ്പളളി-പാണപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ റേഷന്‍ കടകളിലെയും (എ.ആര്‍.ഡി 206 ഒഴികെ)കാര്‍ഡുകള്‍ 19 നും മുഴപ്പിലങ്ങാട്, കടമ്പൂര്‍, പെരളശ്ശേരി, അഞ്ചരക്കണ്ടി, ചെമ്പിലോട്, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ റേഷന്‍ കടകളിലെയും (എ.ആര്‍.ഡി 88, 90, 94 ഒഴികെ) റേഷന്‍ കാര്‍ഡുകള്‍ 21 നും രാവിലെ 10.30 മണി മുതല്‍ വൈകീട്ട് 4 വരെ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തിയോ തിരിച്ചറിയല്‍ കാര്‍ഡ്, നിലവിലുളള കാര്‍ഡ് എന്നിവ സഹിതം സപ്ലൈ ഓഫീസിലെത്തി കാര്‍ഡ് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.