കണ്ണൂര്‍: ശബള പരിഷ്ക്കരണമുള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെല്‍ട്രോണ്‍ ജീവനക്കാര്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.് കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്ഗനൈസേഷന്, ഡെമോക്രാറ്റിക് കെല്‍ട്രോണ്‍ എംപ്ലോയീസ് യൂനിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. താവം ബാലകൃഷ്ണന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എ.കരീം മുഖ്യ പ്രഭാഷണം നടത്തി.
ശബള പരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കുക, കാഷ്വല്‍-കോണ്‍ട്രാക്ട് തൊഴിലാളികളെ മാനദണ്ഡം പാലിച്ചു കൊണ്ട് സ്ഥിരപ്പെടുത്തുക, മാനേജ്മെന്റിന്റ സ്വജനപക്ഷപാത പ്രീണന നയം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്ഗനൈസേഷന് , ഡെമോക്രാറ്റിക് കെല്‍ട്രോണ്‍ എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികളായ എ.സത്യന്, പി.രവീന്ദ്രന്,കെ.ശ്രീധരന്, കെ.എന്‍.മുസ്തഫ,റോഷ്നി ഖാലിദ്,അഡ്വ.കസ്തൂരി ദേവന്,കെ.സുന്ദരന്‍, എന്നിവര്‍ പ്രസംഗിച്ചു. ഡികെഇയു ജനറല്‍ സെക്രട്ടറി എം.പി.ഇസ്മയില്‍ സ്വാഗതവും കെഇഒ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.വി.കരുണാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: