ചക്കുളത്തുകാവ്: ചക്കുളത്തുകാവില്‍ ഗൗരിദര്‍ശന വള എഴുന്നള്ളത്ത് ഇന്നു നടക്കും. ചക്കുളത്തമ്മയില്‍ അടിയുറച്ച ഭക്തയായ ഗൗരിയ്ക്ക് പരാശക്തിയായ ചക്കുളത്തമ്മ ദര്‍ശനം നല്കിയ പുണ്യ ദിവസം ഗൗരി ദര്‍ശനമായി കൊണ്ടാടുന്നു. ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസമായിരുന്നു ചക്കുളത്തമ്മ ഗൗരിക്ക് ദര്‍ശനം കൊടുത്തത്. ഇന്ന് പുലര്‍ച്ചെ 5.30ന് മഹാ ആരതി, എണ്ണ, ചന്ദനം, കരിക്ക്, പാല്, നെയ്യ്, കുങ്കമം, തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കൊണ്ടുള്ള അഷ്ടാഭിഷേകവും വിശേഷാല്‍ പൂജകളും രാവിലെ ഒമ്പതിന് വള അലങ്കാരത്തോടുകൂടി പഞ്ചവാദ്യം, നാദസ്വരം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ജീവിത എഴുന്നെള്ളത്തും നടക്കും. ക്ഷേത്രത്തിന്റെ നാലു നടകളിലും പ്രത്യേക പൂജയോടുകുടി ദേവീ-ഗൗരി കൂട്ടി എഴുന്നെള്ളത്തും നടക്കിം. ചടങ്ങുകള്‍ക്കു ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് മ്പൂതിരി, ക്ഷേത്ര ചീഫ് അഡ്മിനിസ്ട്രറ്റര്മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ നേതൃത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: