അടിമാലി : അടിമാലി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും മാലിന്യങ്ങള്‍ ഒഴുകി ദേവിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്നു. അടിമാലിക്ക് സമീപം കോയിക്കാകുടി ഭാഗത്തും മച്ചിപ്ലാവ് ഭാഗത്തും വന്‍തോതിലാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. നേര്യമംഗലം വനമേഖലയില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളും മഴയില്‍ ഒലിച്ചിറങ്ങി ദേവിയാര്‍ പുഴയിലാണ് എത്തുന്നത്.
അടിമാലി മുതല്‍ നേര്യമംഗലം വരെ പുഴ മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്.
കൊരങ്ങാട്ടി മലയില്‍ ഉദ്ഭവിച്ച് അടിമാലി ടൗണിലൂടെ ഒഴുകുന്ന തോട് ഇരുമ്പുപാലത്തെത്തിയാണ് ദേവിയാര്‍ പുഴയുടെ ഭാഗമാകുന്നത്. കൊരങ്ങാട്ടി മുതല്‍ ഇരുമ്പുപാലം വരെയാണ് പുഴ കൂടുതലായി മലിനമായിരിക്കുന്നത്.
ദേവിയാര്പുഴ മാലിന്യമുക്തമാക്കാന്‍ അടിമാലി പഞ്ചായത്ത് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ഫലപ്രദമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: