പെരുമ്പളം: ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം. പിഞ്ചു കുഞ്ഞിനും അമ്മക്കും പരിക്ക്. വീട് തകര്‍ത്തു.
കുന്നത്ത് കോളനിയില്‍ ശ്രീക്കുട്ടി, ഒന്നര വയസുള്ള മകന് ഋതുദേവ് എന്നിവരാണ് പരിക്കേറ്റത്. പെരുമ്പളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മദ്യപിച്ച് ആയുധങ്ങളുമായെത്തിയ പ്രതികള്‍ വീട് തല്ലിത്തകര്‍ക്കുകയും ശ്രീക്കുട്ടിയെയും കുഞ്ഞിനേയും ആക്രമിക്കുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപെടുകയായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരാണ് പ്രദേശത്തെ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മേഖലയിലെ സ്വൈര്യം ജീവിതം തകര്‍ക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ ഡിവൈഎഫ്ഐ ക്രിമിനലുകള്‍ക്കെതിരെ പോലീസില്‍ മാസ് പെറ്റീഷന് നല്‍കിയിരുന്നു.
എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നതാണ് ഇപ്പോഴത്തെ അതിക്രമങ്ങള്‍ക്ക് കാരണം. പ്രദേശത്തെ അമ്മമാര്‍ ചേര്‍ന്ന് ഇവര്‍ക്കെതിരെ പൂച്ചാക്കല്‍ പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: