നദാല്‍, പ്ലിസ്‌കോവ മുന്നോട്ട്

Thursday 17 August 2017 10:16 pm IST

മാസണ്‍: സിന്‍സിന്നാറ്റി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സീഡുകള്‍ റാഫേല്‍ നദാലും കരോളിന പ്ലിസ്‌കോവയും മൂന്നാം റൗണ്ടില്‍. അതേസമയം, വനിതകളിലെ മുന്‍ ഒന്നാം നമ്പര്‍ വീനസ് വില്യംസിന് തോല്‍വി. പുരുഷന്മാരില്‍ നദാല്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റിനെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി, സ്‌കോര്‍: 6-3, 6-4. വനിതകളില്‍ പ്ലിസ്‌കോവ നതാലിയ വിഖ്‌ലിയാനറ്റ്‌സെവയെ കീഴടക്കി, സ്‌കോര്‍: 6-2, 6-3. വീനസിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ അഷ്‌ലെയ്ഗ് ബാര്‍ത്തിയാണ് വീഴ്ത്തിയത്, സ്‌കോര്‍: 6-3, 2-6, 6-2. മൂന്നാം റൗണ്ടില്‍ കരോളിന വൊസ്‌നിയാക്കി ബാര്‍ത്തിയുടെ എതിരാളി. വൊസ്‌നിയാക്കി റഷ്യയുടെ എലേന വെസ്‌നിനയെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-2, 6-4. ജര്‍മനിയുടെ ആഞ്ജലീന കെര്‍ബറിനും തോല്‍വി. എകാത്രിന മകരോവയോട് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ തോറ്റു ജര്‍മന്‍ താരം, സ്‌കോര്‍: 6-4, 1-6, 7-6. യുഎസ് താരം മാഡിസണ്‍ കീസും മൂന്നാം റൗണ്ടിലെത്തി. പുരുഷന്മാരില്‍ ഗ്രിഗര്‍ ദിമിത്രോവ്, യുവാന്‍ ഡെല്‍പൊട്രൊ, മിച്ചല്‍ ക്ര്യുഗെര്‍, നിക് കിര്‍ഗോയിസ് എന്നിവരും മൂന്നാം റൗണ്ടില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.