കോട്ടയം: തിരുനക്കര സ്വാമിയാര് മഠം ശ്രീരാമഹനുമദ് ദേവസ്ഥാനത്ത് ശ്രീശങ്കരമണ്ഡപത്തില് രാമായണമാസം സമുചിതമായി ആഘോഷിച്ചു. സമാപനദിനമായ 16ന് രാവിലെ മുതല്‍ സമ്പൂര്‍ണ രാമായണപാരായണം, വൈകിട്ട് 6.30ന് പുഷ്പാഭിഷേകം എന്നിവ നടന്നു. രാമായണമാസ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച കോട്ടയം വീരമണിയുടെ ശിഷ്യര്‍ പഞ്ചരത്നകീര്‍ത്തനാലാപനം നടത്തി. കളഭാഭിഷേകവും നടന്നു.
രാമായണപാരായണം, പ്രശ്നോത്തരി മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജനുവരിയില്‍ നടക്കുന്ന സ്വാമിയാര്‍മഠത്തിലെ നാരായണീയസത്രവേദിയില് വച്ച് സമ്മാനവിതരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: