ഓണം എക്‌സ്‌പോ 23 മുതല്‍

Thursday 17 August 2017 10:25 pm IST

കോട്ടയം: വ്യവസായ വകുപ്പിന്റെയും കൈത്തറി വസ്ത്ര ഡയറക്‌ട്രേറ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം കോട്ടയം നാഗമ്പടം മൈതാനിയില്‍ ആഗസ്റ്റ് 23 മുതല്‍ ഓണം എക്‌സ്‌പോ 2017 സംഘടിപ്പിക്കും. വൈകിട്ട് 5.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ സി.എ ലത മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ജില്ലയിലെ മുതിര്‍ നെയ്ത്തുകാരെ ആദരിക്കും. കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ഉണ്ടായിരിക്കും. ബാലരാമപുരം, കുത്താമ്പുള്ളി, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുളള പരമ്പരാഗത കൈത്തറി ശേഖരവും കരകൗശല ഉല്പങ്ങളും മേളയിലുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.