പാലക്കാട്: ജന്മഭൂമി സംഘടിപ്പിക്കുന്ന വികസന സെമിനാറും പുസ്തക പ്രകാശനവും നാളെ. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ പാലക്കാട് ജില്ല എന്തായിത്തീരണമെന്ന വിഷയത്തെ അധികരിച്ചാണ് സെമിനാര്‍.
പുറംലോകത്തിന് മുന്നില്‍ ജില്ലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ചരിത്രം, സംസ്കാരം, സാഹിത്യം, സംഗീതം, രാഷ്ട്രീയം, കല എന്നീ രംഗങ്ങളുടെ സവിശേഷത വിശദീകരിക്കുകയാണ് പാലക്കാടന്‍ പെരുമ എന്ന പുസ്തകത്തിലൂടെ. നാളെ വൈകിട്ട് 3.30ന് ജൈനിമേട് എന്‍.എന്‍.എസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടി കേന്ദ്ര പാര്‍ലമെന്ററികാര്യ, രാസവസ്തു-രാസവള വകുപ്പ് മന്ത്രി അനന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഒ.രാജഗോപാല്‍ എംഎല്‍എ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ബിജെപി സംസ്ഥാന വൈസ ്പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, കൗണ്‍സിലര്‍ വി.നടേശന് എന്നിവര്‍ പങ്കെടുക്കും.
വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടിയ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: