ആളൂര്‍ പഞ്ചായത്തില്‍ സിപിഎം-കഞ്ചാവ് ലോബി സജീവം

Thursday 17 August 2017 11:01 pm IST

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തില്‍ കുറച്ചു കാലങ്ങളായി നിലനിന്നിരുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം കഞ്ചാവ് ഗുണ്ടാലോബിയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. കഴിഞ്ഞ ദിവസം ആളൂരിലെ മാള റോഡ് ജംഗ്ഷനില്‍ വച്ച് അടുത്തുള്ള ബാറില്‍ നിന്ന് മദ്യപിച്ച് ഇറങ്ങി വന്ന സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടാനേതാവായ ബാവയെന്ന് വിളിക്കുന്ന ഷെഫീക്, റഹിം തുടങ്ങിയ 10 ഓളം ഗുണ്ടകളുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകനായ സിബിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച സംഭവത്തോടെയാണ് ആളൂര്‍ വീണ്ടും സംഘര്‍ഷഭരിതമായത്. ബിഎംഎസ് മേഖല ജോ.സെക്രട്ടറിയും കേരളഫീഡ്‌സിലെ ജീവനക്കാരനുമായ ഷാജുവിനെ വധിച്ച കേസിലെ ഒന്നാം പ്രതിയാണ് ബാവ എന്ന് വിളിക്കുന്ന ഷഫീക്. കൂടാതെ വിവിധ സ്റ്റേഷനുകളിലായി നൂറുകണക്കിന് കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. കഞ്ചാവ് മുതലായ ലഹരിവസ്തുക്കളുടെ വില്‍പനയാണ് ഈ സംഘത്തിന്റെ പ്രധാന ജോലി. കഞ്ചാവ് വില്‍പനയുടെ പ്രധാന കേന്ദ്രമാണ് ആളൂര്‍ കല്ലേറ്റുംകര മേഖല. ആളൂരിലുള്ള ബാര്‍ കേന്ദ്രീകരിച്ചും കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് ഷെഫീക്. സ്‌കൂള്‍, കോളേജ്, ബാറുകള്‍, ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന വില്‍പനകേന്ദ്രങ്ങള്‍. കമ്പം തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആന്ധ്രയില്‍ നിന്നും ട്രെയിന്‍വഴിയാണ് കഞ്ചാവ് കൊണ്ടുവരുന്നത്. പോലീസ് ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു. ഇവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. പരാതി ലഭിച്ചാല്‍ അപ്പോള്‍ തന്നെ പോലീസില്‍ നിന്ന് തന്നെ പരാതിക്കാരനെകുറിച്ചും പരാതിയെകുറിച്ചും ഇവര്‍ക്ക് സന്ദേശം ലഭിക്കുമെന്നാണ് പറയുന്നത്. ഭയം മൂലം ഇവര്‍ക്കെതിരെ ആരും പരാതിപ്പെടാറില്ല. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലേയും ഉന്നതനേതാക്കളുമായി ഇവര്‍ക്ക് ഉന്നതബന്ധമാണ് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.