തൃശൂര്‍: ജില്ലയില്‍ ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ ഇന്ന് പണിമുടക്കും. അതേസമയം പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബസ്സ് കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റേഴസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഇന്ധനവില വര്‍ദ്ധനവിനും, സ്പെയര്‍ പാര്‍ട്സുകളുടെ വില വര്‍ദ്ധനവിനും ആനുപാതികമായി യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ബസുടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം നാളത്തെ സൂചന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ് ആറ്റു പറമ്പത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: