ആര്‍എസ്എസ് പ്രവര്‍ത്തനം വെല്ലുവിളികളെ അതിജീവിച്ച് ; പി.എന്‍.ഹരികൃഷ്ണന്‍

Thursday 17 August 2017 11:06 pm IST

വടക്കാഞ്ചേരി: ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിന്റെ മുന്നോട്ടുള്ള പ്രയാണം ദൈവീക പ്രക്രിയയാണെന്ന് പ്രാന്ത പ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാര്‍ പറഞ്ഞു.വടക്കാഞ്ചേരി ഖണ്ഡ് കാര്യാലയ സമര്‍പ്പണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സംഘപ്രസ്ഥാനം സമാജ സേവ നടത്തുന്നത്. ഹൃദയം കൊണ്ട് പ്രസ്ഥാനത്തെ ആവാഹിച്ചെടുത്ത പ്രക്രിയയാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖണ്ഡ് സംഘചാലക് ഇ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് റിട്ട. കേണല്‍ വി.വേണുഗോപാല്‍ കാര്യാലയ സമര്‍പ്പണം നടത്തി. ഖണ്ഡകാര്യവാഹ് കെ.സി.സുമേഷ് സ്വാഗതം പറഞ്ഞു. ജില്ലാ കാര്യവാഹ് എം.കെ.അശോകന്‍, നഗരസഭ' കൗണ്‍സിലര്‍ ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, തെക്കുംകര ഗ്രാമപഞ്ചായത്തംഗം രാജീവന്‍ തടത്തില്‍, ബി.ജെ.പി.നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.ഗിരിജന്‍, ശശികുമാര്‍ മങ്ങാട്, കെ.ബി.സതീശന്‍, ബി. കൃഷ്ണകുമാര്‍, കെ.ആര്‍.ഷാജി, കെ.മനോജ്, മുരളീധരന്‍ ചക്കൂട്ട് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന കുടുംബ സംഗമത്തില്‍ പ്രാന്ത കാര്യകാരിയംഗം എം.മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.