തിരുവനന്തപുരം: നേമം മണ്ഡലത്തിലെ പൂജപ്പുര പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രിയെ ലോക നിലവാരത്തിലുള്ള ഒരു സ്ഥാപനമായി ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ഒന്നും നിലവിലില്ലെന്ന് ഇതുസംബന്ധിച്ച ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മന്ത്രി കെ.കെ. ഷൈലജ നിയമസഭയില്‍ മറുപടി നല്കി. എന്നാല്‍ ഈ ആശുപത്രിയുടെ വികസനത്തിന് പദ്ധതികള്‍ നടപ്പാക്കിവരുന്നു. വൃദ്ധജന പരിപാലനത്തിനായി ഒരു ജെറിയാട്രിക് കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കെഎച്ച്ആര്ഡബഌയുഎസ് മുഖേന പേ വാര്‍ഡ് നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തനവും അന്തിമഘട്ടത്തിലാണ്. ആശുപത്രി ക്യാംപസിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഭാവി വികസനത്തിനുമായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിവരുന്നു എന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: