കരസേന മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കും

Friday 18 August 2017 12:15 pm IST

ന്യൂദല്‍ഹി: ദോക്ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കാനൊരുങ്ങുന്നു. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വിലയിരുന്നതിന്റെ ഭാഗമായണ് സന്ദര്‍ശനം.മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി റാവത്ത് ഞായറാഴ്ച ലഡാക്കിലേക്ക് പുറപ്പെടും. മുതിര്‍ന്ന സൈനികരുമായും റാവത്ത് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ലഡാക്കിലെ പാന്‍ഗോംഗ് അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നു ഇരുവിഭാഗം സൈനികരും കല്ലേറ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.