പതിനാറുകാരിയെ 65 കാരനായ ഒമാന്‍ ഷെയ്ഖ് വിവാഹം ചെയ്തു

Friday 18 August 2017 7:10 pm IST

ഹൈദരാബാദ് : ഹൈദരാബാദ് സ്വദേശിനിയായ 16കാരിയെ 65കാരനായ ഒമാന്‍ ഷെയ്ഖ് വിവാഹം ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് സിക്കന്തര്‍ അഞ്ചുലക്ഷം രൂപ കൈപ്പറ്റി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിക്കാഹ് ചെയ്ത് നല്‍കുകയായിരുന്നു. ഇയാളുടെ സഹോദരി ഘൗസിയയും നിക്കാഹിന് പിന്തുണ നല്‍കി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി എന്നിവര്‍ ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ സയീദ് ഉന്നിസ ഫലക്‌നുമ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അതേസമയം പെണ്‍കുട്ടിയെ ഷെയ്ഖിനു വിവാഹം ചെയ്തു നല്‍കുന്നതിനെ താന്‍ എതിര്‍ത്തതിനാല്‍ സിക്കന്തര്‍ ആര്‍ഭാടം നിറഞ്ഞ ജീവിതത്തിന്റെ വീഡിയോകളും മറ്റും പെണ്‍കുട്ടിയെ കാണിച്ച് വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. വിവാഹശേഷം ഇയാള്‍ പെണ്‍കുട്ടിയുമൊത്ത് നാലുദിവസം ഹൈദരാബാദ് ഹോട്ടലില്‍ താമസിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയുമൊത്ത് ഒമാനിലാണ് നിലവില്‍. എന്നാല്‍ പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തനിക്കു നേരെ സിക്കന്തര്‍ ഭീഷണി ഉയര്‍ത്തിയതായും ഉന്നിസ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ സിക്കന്തര്‍ അഞ്ചുലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ഇത് തിരിച്ചു നല്‍കിയാല്‍ മാത്രമേ പെണ്‍കുട്ടിയെ തിരിച്ചേല്‍പ്പിക്കൂവെന്നും ഷെയ്ഖ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.