ഒറ്റയാന്‍ ആക്രമണങ്ങളില്‍ വിറച്ച് യൂറോപ്പ്

Friday 18 August 2017 7:33 pm IST

ലണ്ടന്‍: ലണ്ടന്‍, ജര്‍മ്മനിയിലെ ബെര്‍ലിന്‍, ഫ്രാന്‍സിലെ നൈസ്, സ്വീഡനിലെ സ്‌റ്റോക്ക് ഹോം എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് സമാനമായ ഒന്നാണ് കഴിഞ്ഞ രാത്രി ബാഴ്‌സലോണയിലും ഉണ്ടായത്. വെള്ള വാന്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒരു ഭീകരനാണ് ഇത് ചെയ്തത്. മറ്റിടങ്ങളിലും ഒരു ഭീകരനാണ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. ഇത്തരം ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ തടയുക എളുപ്പമല്ല. സംഘം ചേര്‍ന്നുള്ളവയാണെങ്കില്‍ കെണ്ടത്താനും തടയാനും ഭീകരരെ വധിക്കാനും കുറച്ചു കൂടി എളുപ്പമാണ്. ലണ്ടനില്‍ ജനങ്ങള്‍ ധാരാളം എത്തുന്ന സ്ഥലങ്ങളില്‍ ഫുട്പാത്തിനെയും റോഡിനെയും വേര്‍തിരിക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ്, സ്റ്റീല്‍ തൂണുകളും വേലികളും സ്ഥാപിച്ചുവരികയാണ്. വാഹനം ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റാന്‍ തടമുണ്ടാക്കുകയാണ് ലക്ഷ്യം. ഇത്തരം ആക്രമണങ്ങള്‍ തടയുക എളുപ്പമല്ലെന്ന് പോലീസും പറയുന്നു. ലണ്ടനില്‍ ഈ വര്‍ഷം തന്നെ ഇത്തരം രണ്ടാക്രമണങ്ങളാണ് നടന്നത്. സ്‌റ്റോക്ക്‌ഹോമില്‍ ഒന്നും. ബെര്‍ലിനിലും ഫ്രാന്‍സിലെ നൈസിലും ഓരോ ആക്രമണങ്ങളാണ് ഉണ്ടായത്. ബാഴ്‌സലോണ യൂറോപ്പിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നണ്. അതാണ് ഭീകരര്‍ ഇവിടം ലക്ഷ്യമിടാന്‍ കാരണം. ഇന്ത്യാക്കാരില്ലെന്ന് സുഷമ ന്യൂദല്‍ഹി: ബാഴ്‌സലോണയിലെ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് ആപത്തൊന്നും പറ്റിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.