ബാലികയെ പീഡിപ്പിച്ച അറുപതുകാരന് 10 വര്‍ഷം കഠിന തടവും പിഴയും

Friday 18 August 2017 8:58 pm IST

മഞ്ചേരി: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന് പത്തുവര്‍ഷം കഠിന തടവും പിഴയും. വേങ്ങര ഇരിങ്ങല്ലൂര്‍ ഇല്ലിപ്പുലാക്കല്‍ റഹ്മത്ത് നഗറില്‍ അഞ്ചുകണ്ടന്‍ അഹമ്മദ്(60)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.പി.സുധീര്‍ ശിക്ഷിച്ചത്. 2014 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടുപറമ്പില്‍ തെങ്ങിന് കുഴിയെടുക്കാനെത്തിയതായിരുന്നു കൂലിപ്പണിക്കാരനായ പ്രതി. കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലാണ്. അമ്മ തുണിയലക്കാനായി പോയ സമയത്താണ് പീഡനം നടന്നത്. വേങ്ങര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ബലാത്സംഗത്തിന് 10 വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടുവര്‍ഷത്തെ അധിക തടവ്. പോക്‌സോ ആക്ട് പ്രകാരം 10 വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമായി ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.