നികത്തിയ വയലിലെ വൃക്ഷതൈകള്‍ വെട്ടിമാറ്റി

Friday 18 August 2017 9:22 pm IST

പട്ടാമ്പി:വല്ലപ്പുഴ ചെറുകോടില്‍ നെല്‍വയല്‍ നികത്തി തേക്കിന്‍ തൈകളും റബ്ബറും നട്ടുപിടിപ്പിച്ചെന്ന പരാതിയില്‍ റവന്യൂ വകുപ്പിന്റെ നടപടി.സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് റവന്യു അധീകൃതര്‍ തൈകള്‍ വെട്ടിമാറ്റിയത്. വല്ലപ്പുഴ ചെറുകോട് ചോലമുക്കിലെ നെല്ലിക്കോട് പാടശേഖരത്തെ സ്ഥലമാണ് സ്വകാര്യവ്യക്തികള്‍ അനധികൃതമായി തൈകള്‍ നട്ടത്. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയല്‍ നികത്തല്‍ അനധികൃതമായാണെയെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് സ്ഥലമുടമകളോട് ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ സ്ഥലമുടമ ഉത്തരവ് പാലിച്ചില്ല.നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അധികൃതര്‍ നടപടിയുമായി രംഗത്തെത്തിയത്ത്.സ്ഥലത്തെ തേക്കിന്‍ തൈകളും അമ്പതോളം റബ്ബര്‍ മരങ്ങളും മുറിച്ചു മാറ്റി. ഒറ്റപ്പാലം ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ അനില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിവരാമന്‍, വല്ലപ്പുഴ വില്ലേജ് ഓഫീസര്‍ അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.