ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ അധികാര ദുര്‍വിനിയോഗത്തിനും ക്രമക്കേടുകള്‍ക്കും താക്കീതായി ബിജെപി മാര്‍ച്ച്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മന്ത്രിയുടെ ലേക് പാലസ് റിസോര്ട്ടിലെത്തുംമുമ്പ് പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി.
ബിജെപി അമ്പലപ്പുഴ ആലപ്പുഴ കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനായി.
ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, ജില്ലാ ജന. സെക്രട്ടറി ഡി. അശ്വനിദേവ്, ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, എസ്്സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, മണ്ഡലം പ്രസിഡന്റുമാരായ വി. ശ്രീജിത്ത്, ജി. വിനോദ്കുമാര്‍, ഡി. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കെഎസ്ആര്‍ടിസിക്കു മുന്‍വശത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് പാലമുറ്റത്ത് വിജയകുമാര്‍, ഡി. പ്രദീപ്, ടി. സജീവ്ലാല്‍, ഗീതാരാംദാസ്, സുമിഷിബു, ആര്. ഉണ്ണികൃഷ്ണന്, ശാന്തകുമാരി, രാജന് മാത്യു, ടി.കെ. അരവിന്ദാക്ഷന്, എം.ആര്. സജീവ്, വി. രാജേന്ദ്രന്, രഞ്ചന്‍ പൊന്നാട്, അജി ആര്. നായര്‍, പ്രമോദ് കാരക്കാട്, ശ്യാം കൃഷ്ണന്, കെ.എസ്. വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: