ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഗൗരി ദര്‍ശന വള എഴുന്നള്ളത്ത് ഉത്സവം സമാപിച്ചു. സമാപന ദിവസമായ ഇന്നലെ രാവിലെ 9 ന് വള അലങ്കാരത്തോടുകൂടി പഞ്ചവാദ്യം, നാദസ്വരം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ജീവിത എഴുന്നെള്ളത്തും ക്ഷേത്രത്തിന്റെ നാലു നാടകളിലും പ്രത്യേക പൂജയോടുകുടി ദേവീ-ഗൗരി കൂട്ടിഎഴുന്നെള്ളത്തും നടന്നു.
ഭക്തോത്തമയും പുണ്യവതിയുമായ ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോള്‍ പീഠത്തില്‍ നിന്നും ലഭിച്ച ഗൗരിയുടെ വള ജീവതയില്‍ എഴുന്നള്ളിച്ച് പ്രദക്ഷിണം നടത്തി. ചടങ്ങുകള്‍ക്കു ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, ക്ഷേത്ര ചീഫ് അഡ്മിനിസ്ട്രറ്റര്‍ മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ഉണ്ണികൃഷ്ണന് നമ്പൂതിരി, അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. ഗൗരി ദര്‍ശന ഉത്സവത്തിന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന് നായര്‍ ഹരിക്കുട്ടന് നമ്പൂതിരി, ഉത്സവ കമ്മറ്റി പ്രസിഡന്റ് കെ.സതീഷ് കുമാര്‍, സെക്രട്ടറി സന്തോഷ് ഗോകുലം, കണ്‍വീനര്‍ പി.ഡി. കുട്ടപ്പന്, അജിത്ത് പിഷാരത്ത് എന്നിവര്‍ നേതൃത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: