അമ്പലപ്പുഴ: ദേശീയപാതയില്‍ ടാറിംഗും നടപ്പാതയും തമ്മിലുള്ള ഉയര വ്യത്യാസം അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിസ്സംഗതയോടെ ഉദ്യോഗസ്ഥര്‍. നീര്‍ക്കുന്നം, വളഞ്ഞവഴി, പുന്നപ്ര ഭാഗങ്ങളിലാണ് നടപ്പാതയെക്കാള് ഉയര്‍ന്ന് ടാറിങുള്ളത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ റോഡിലേക്ക് കയറിയ കണ്ടയ്നര്‍ ലോറി നടപ്പാതയുടെ ഉയര വ്യത്യാസം മൂലം തെന്നി അപകടത്തില്‍പ്പെട്ടു. വളഞ്ഞവഴി എസ്എന്‍ കവലക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട്ട് രജിസ്ട്രേഷന് കണ്ടെയ്നര്‍ ലോറി റോഡിലേക്ക് കയറുന്നതിനിടെ പിന്നിലെ വീലുകള്‍ നിയന്ത്രണംതെറ്റി ലോറി ചെരിയുകയായിരുന്നു.
പിന്നീട് ജെസിബി ഉപയോഗിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ലോറി ഉയര്‍ത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: