തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ഗണേശോത്സവം 20ന് തുടക്കം കുറിക്കും. 25ന് രാവിലെ 1008 നാളികേരത്തിന്റെ ഗണപതിഹോമം നടക്കും. തുടര്‍ന്ന് വടയാര്‍ ഇളംകാവ് ഈരേത്ത് കടവിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടക്കും. മൂവാറ്റുപുഴയാറില്‍ വിഗ്രഹം നിമഞ്ജനം ചെയ്യും. എല്ലാ ദിവസവും ദീപാരാധനയും ഭജനയും പ്രസാദ ഊട്ടും നടത്തും. 20ന് വൈകിട്ട് 6ന് കുമരകം എ.എന്‍. ഗോപാലന് തന്ത്രികള്‍ ഭദ്രദീപം തെളിക്കും. മേല്‍ശാന്തി മോഴിക്കോട് രാംദാസ്, ശാന്തി മോഴിക്കോട് മഹേഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: