സ്വകാര്യബസ് പണിമുടക്ക് ദിനത്തില്‍ യാത്രക്കാരെ കെഎസ്ആര്‍ടിസി പെരുവഴിയിലാക്കി

Friday 18 August 2017 9:49 pm IST

എരുമേലി: സ്വകാര്യ ബസുകളുടെ പണിമുടക്ക് ദിനത്തില്‍ യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി എരുമേലി ഡിപ്പോയില്‍ നിന്നും രാവിലെ 11ന് കുറുമ്പന്‍മൂഴിയിലേയ്ക്ക് സര്‍വീസ് നടത്തിയ ബസാണ് വഴിയില്‍ പണിമുടക്കിയത്. തകരാറായതിനെ തുടര്‍ന്ന് യാത്രക്കാരെ വഴിയിലിറക്കി വിട്ടു. യാത്രാകേ്‌ളേശം ഏറെയുള്ള മുക്കൂട്ടുതറ-കുറുവമ്പന്‍മൂഴിയില്‍ എത്തിച്ചേരാന്‍ ഈ സര്‍വീസാണ് ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. മുക്കൂട്ടുതറയ്ക്ക് സമീപമെത്തിയപ്പോള്‍ സര്‍വീസ് നിര്‍ത്തുകയായിരുന്നു.ഇതോടെ മുക്കൂട്ടുതറ ടൗണിലെത്താന്‍ യാത്രക്കാര്‍ ഒരു കിലോമീറ്ററോളം നടക്കേണ്ടതായി വന്നു. പകരം ബസ് നല്‍കി സര്‍വീസ് തുടരാന്‍ അധികൃതര്‍ തയ്യാറായുമില്ല. മുക്കൂട്ടുതറയില്‍ നിന്നും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് പലരും കുറുമ്പന്‍മൂഴിയിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.