കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി: പൊന്നാനിയില്‍ 358 പരാതികള്‍ തീര്‍പ്പാക്കി

Friday 18 August 2017 10:03 pm IST

പൊന്നാനി: ജില്ലാ കളക്ടര്‍ നേരിട്ടെത്തി പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന താലൂക്ക് തല ജനസമ്പര്‍ക്ക് പരിപാടി പൊന്നാനിയില്‍ നടന്നു. 358 പരാതികളാണ് പരിപാടിയില്‍ ലഭിച്ചത്. 173 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചതാണ്. 183 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലും ലഭിച്ചു. പരാതികളില്‍ കളക്ടര്‍ അമിത് മീണ നേരിട്ട് തീര്‍പ്പ് കല്‍പ്പിക്കുകയും ചിലകേസുകളില്‍ ജില്ലാ തല ഉദേ്യാഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. അടുത്ത താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി 21ന് തിരൂരങ്ങാടി മിനിസിവില്‍ സ്റ്റേഷനില്‍ നടക്കും. നിലമ്പൂര്‍- 23, വണ്ടൂര്‍ ബ്ലോക്ക് ഓഫിസ.്, പെരിന്തല്‍മണ്ണ- 24 പെരിന്തല്‍മണ്ണ ടൗണ്‍ ഹാള്‍, ഏറനാട്- 29 മഞ്ചേരി ടൗണ്‍ ഹാള്‍. തിരൂര്‍- 30, തിരൂര്‍ ടൗണ്‍ ഹാള്‍. എന്നിങ്ങനെയുള്ള തീയതികളില്‍ മറ്റ് താലൂക്കുകളിലെ ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ടി. വിജയന്‍, ഡപ്യുട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, സി. അബ്ദുല്‍ റഷീദ്, നിര്‍മ്മല കുമാരി, ആര്‍.ഡി.ഒ. ടി.വി. സുഭാഷ്, തഹസില്‍ദാര്‍ നിര്‍മ്മല്‍കുമാര്‍. ജി, തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.