ഓണം-ബക്രീദ് ഫെയര്‍ നാളെ മുതല്‍

Friday 18 August 2017 10:04 pm IST

മലപ്പുറം: ജില്ലാ ഓണം-ബക്രീദ് ഫെയര്‍ നാളെ മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ മലപ്പുറം കുന്നുമ്മല്‍ മാളിയേക്കല്‍ ബില്‍ഡിങ്ങില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രാവിലെ 11.30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പി.ഉബൈദുള്ള എംഎല്‍എ അദ്ധ്യക്ഷനാവും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ആദ്യ വില്പന നടത്തും. ജില്ലാ കളക്ടറും ചടങ്ങില്‍ സംബന്ധിക്കും. ജില്ലാ ഫെയറുകള്‍ക്ക് പുറമെ താലൂക്കടിസ്ഥാനത്തില്‍ താലൂക് ഫെയറുകളും ഓരോ നിയോജകമണ്ഡലത്തിലും ഓണം മാര്‍ക്കറ്റുകളും കൂടാതെ ഓരോ മാവേലിസ്റ്റോറുകളും മിനിഫെയറുകളായും പ്രവര്‍ത്തിക്കും. എല്ലാവിധ ആവശ്യസാധനങ്ങളും ഗുണമേന്മയോടെ കുറഞ്ഞ നിരക്കില്‍ ഫെയറില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.