മോദിയും എന്‍ഡിഎയും അജയ്യം

Friday 18 August 2017 11:17 pm IST

ന്യൂദല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎക്ക് 349 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ. ബിജെപിക്കു മാത്രം 298 സീറ്റ് ലഭിക്കും.ജനവികാരം അളക്കാന്‍ ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റ്‌സും ചേര്‍ന്ന് നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ അഭിപ്രായ സര്‍വ്വേയാണ് മോദിക്ക് എതിരാളിയേ ഇല്ലെന്ന് തെളിയിച്ചത്. സര്‍വ്വേയില്‍ കണ്ടെത്തിയത് 1 മോദി തന്നെ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ നേതാവ്. 2 ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് 47 സീറ്റ് കടക്കില്ല 3 നോട്ട് അസാധുവാക്കലും അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണവും മോദിയുടെ ജനപ്രീതി വളരെയേറെ കൂട്ടി. 4 മൂന്നാം വര്‍ഷത്തിലും സര്‍ക്കാരിന് തിളങ്ങുന്ന പ്രതിഛായ. 5 മോദി മികച്ച പ്രധാനമന്ത്രി 6 2014 ആഗസ്റ്റിലെ സര്‍വ്വേയില്‍ ഇന്ദിര ഗാന്ധി 12 ശതമാനം പോയിന്റിന് മോദിയേക്കാള്‍ മുന്‍പില്‍. ഇപ്പോള്‍ മോദി ഇന്ദിരയേക്കാള്‍ 16 പോയിന്റിന് മുന്‍പില്‍ 7 മോദിയുടെ പ്രകടനം മികച്ചതാണെന്ന് 63 ശതമാനം പേര്‍ 8 വലിയ നേട്ടം കള്ളപ്പണ വേട്ട 9 നോട്ട് അസാധുവാക്കല്‍ വലിയ നേട്ടമെന്ന് തെക്കേയിന്ത്യക്കാര്‍ 10 അഴിമതിരഹിത ഭരണം 11 രാഹുലിന്റെ പ്രശസ്തി പിന്നെയും കുറഞ്ഞു 12 എന്‍ഡിഎക്ക് 42 ശതമാനം വോട്ട് ലഭിക്കും. ബിജെപിക്ക് 35 ശതമാനവും. കോണ്‍ഗ്രസിന് 20 ശതമാനവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.