ഫിന്‍ലാന്‍റിൽ അജ്ഞാതന്‍ രണ്ടുപേരെ കുത്തിക്കൊന്നു

Saturday 19 August 2017 7:57 am IST

ഹെല്‍സിങ്കി: ഫിന്‍ലാന്‍റിലെ തുര്‍ക്കുവില്‍ അജ്ഞാതന്‍ രണ്ടുപേരെ കുത്തിക്കൊന്നു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുര്‍ക്കുവിലെ പ്യൂട്ടോറി മാര്‍ക്കറ്റ് സ്ക്വയറിലാണ് ആക്രമണമുണ്ടായത്. അക്രമിയെ പൊലീസ് വെടിവച്ചിട്ടു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അക്രമി വിദേശിയാണെന്നും ബാഴ്സലോണ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംഭവം പരിശോധിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.