ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവച്ചു

Saturday 19 August 2017 8:18 am IST

വാഷിംങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ സ്ഥാനത്തുനിന്നു രാജിവച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്‍ പുറത്തുപോകുന്നതെന്നാണു സൂചന. വെള്ളിയാഴ്ച ഇതു സംബന്ധിച്ച്‌ വൈറ്റ്ഹൗസ് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കി. തെരഞ്ഞെടുപ്പ് സമയം മുതല്‍ ട്രംപ് ക്യാമ്പിലെ മുഖ്യ വ്യക്തിയായിരുന്നു ബാനന്‍. അതേ സമയം വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി മൂന്നാഴ്ച മുൻപ് ജനറല്‍ ജോണ്‍ കെല്ലി ചുമതലയേറ്റിരുന്നു. ഇത് ബാനന്റെ രാജിക്ക് വേഗത കൂട്ടിയതായാണ് വിലയിരുത്തൽ. ട്രംപിന്റെ കടുത്ത ദേശീയവാദ നിലപാടുകള്‍ക്ക് പിന്നിലെ ഉപദേശകന്‍ ബാനന്‍ ആണ്. കഴിഞ്ഞ ദിവസം വിര്‍ജീനിയയില്‍ ദേശീയവാദികളുടെ റാലി വലിയ വിവാദമായിരുന്നു. ദേശീയവാദികളെ വിമര്‍ശിക്കാന്‍ ട്രംപ് തയ്യാറാകാതിരുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ട്രംപിനെതിരെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ കുറ്റപ്പെടുത്തലുകള്‍ ഉയരുന്ന സമയത്താണ് ബാനന്‍ സ്ഥാനമൊഴിയുന്നതെന്ന് ശ്രദ്ധേയമാണ്. അതേസമയം, ബാനന്‍ ആഴ്ചകള്‍ക്കുമുമ്ബ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.