സ്പെയിൻ ആക്രമണം; ഐക്യരാഷ്ട്ര സഭ അപലപിച്ചു

Saturday 19 August 2017 9:48 am IST

ജനീവ: സ്പെയിനില്‍ ബാഴ്സലോണ, കാംബ്രില്‍ നഗരങ്ങളില്‍ ഉണ്ടായ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ ആദരാജ്ഞലി അര്‍പ്പിച്ചു. മരിച്ചവരോടുള്ള ആദരസൂചകമായി കൗണ്‍സില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. ആക്രമണത്തെ സുരക്ഷ കൗണ്‍സില്‍ ശക്തമായി അപലപിക്കുകയും ചെയ്തു. യമന്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നതെങ്കിലും സ്പെയിന്‍ വിഷയവും ചര്‍ച്ചയ്ക്ക് വന്നു. ബാഴ്സലോണയിലെ തെരുവിലും, ഇവിടെ നിന്ന് 120 കിലോമീറ്റര്‍ ദൂരെയുള്ള കാംബ്രില്‍സിലും ഭീകരര്‍ കാല്‍നടയാത്രക്കാരുടെ നേര്‍ക്ക് വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. രണ്ടിടത്തെ ആക്രമണങ്ങളിലുമായി 14 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.