പറവൂര്‍ പീഡനം: ഒരാള്‍ കൂടി അറസ്റ്റില്‍

Friday 15 July 2011 12:11 pm IST

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി മൊയ്തീനാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട സ്വദേശി ഡോക്റ്റര്‍ വിപിന്‍ സക്കറിയയുടെ മൃതദേഹമാണു ബഹറിന്‍ പാലത്തിനു സമീപത്തു നിന്നു കണ്ടെടുത്തത്. പെണ്‍കുട്ടിയെ മൈസൂരില്‍ പിഡീപ്പിച്ച ഡോക്റ്റര്‍ ഇയാളാണെന്നു കേസിലെ ഇടനിലക്കാരി ലില്ലി മൊഴി നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട രണ്ടാമന്‍ ഡോക്റ്റര്‍ ഹാരിസ് ഒളിവിലാണ്. ഇയാള്‍ ലണനിലാണെന്നാണ് സൂചന. ഇന്റര്‍‌പോളിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.