'ഇൻക്ലൂസീവ് ഇന്ത്യ എക്ണോമിക് ഫോറം'

Sunday 27 August 2017 6:54 pm IST

രാജ്യത്തെ വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരെ ഒന്നിപ്പിക്കുകയും അവരെ കേന്ദ്ര സർക്കാരിന്റെ പുതിയ സാമ്പത്തിക അജണ്ടയിൽ സംയോജിപ്പിക്കുന്നതിനുമായി ജന്മഭൂമി 'ഇൻക്ലൂസീവ് ഇന്ത്യ എക്ണോമിക് ഫോറം' എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുകയാണ്. സെപ്റ്റംബര്‍ 19ന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് ഒരു ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, രവിശങ്കർ പ്രസാദ്, രാജ്യസഭാ എംപി ഡോ.നരേന്ദ്ര യാദവ്, ഡിആർഡിഒ ഡയറക്ടർ ഡോ.എസ് ക്രിസ്റ്റഫർ, കൊച്ചിൻ ഷിപ്പ്യാർഡ് എംഡി മധു എസ് നായർ, ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ് സിഇഒ ശ്രീമതി എസ് രാധാ ചൗഹാൻ ഐഎഎസ്, കെപിഎംജി ഇന്ത്യയുടെ സിഇഒ ശ്രീ അരുൺ എം കുമാർ, ഐഎഫ്‌സി ഇന്ത്യയുടെ തലവൻ വിക്രംജിത് സിങ്, അഭിഷേക് ആനന്ദ് (കേന്ദ്ര വാണിജ്യമന്ത്രാലയം) എന്നിവർ  പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത്. രാഷ്ട്രീയം, ബിസിനസ്സ് എന്നീ മേഖലകളിലെ പ്രധാനപ്പെട്ട 200ഓളം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. അന്നേ ദിവസം വാണിജ്യ വ്യവസായ രംഗത്തെ നിരവധി വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. അവ ചുവടെ ചേർക്കുന്നു- • Make in India – Rebooting India’s growth engine • Digital Economy – India’s progress and road ahead • Demonetization: Real impact on India’s economy and Inclusion targets • Defence Manufacturing: Opportunities ahead for Make in India • Demystifying Economic Reforms and Inflation: The hidden link • GeM (Government E-Market): Revolutionary accelerator for Inclusive Growth പരിപാടിയിൽ പങ്കെടുക്കുന്നതിനും രജിസ്ട്രർ ചെയ്യുന്നതിനുമായി ചിത്രത്തിലെ ലിങ്ക് സന്ദർശിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.