കൃഷി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആളില്ല

Saturday 19 August 2017 3:35 pm IST

എടത്വ: കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ആരുമില്ലാത്ത അവസ്ഥയിലാണെന്നും, കൃഷിഭവനുകള്‍ പോലും നാഥനില്ലാത്ത കളരിയായിരിക്കുകയാണെന്നും കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ പറഞ്ഞു. കര്‍ഷക ഫെഡറേഷന്‍ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ കര്‍ഷക ദിനാചരണം ബഹിഷ്‌കരിച്ചു കരിദിനമാചരിച്ച ശേഷം ടൗണില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൃഷിമേഖലയെ സംരക്ഷിക്കാന്‍ റിവോള്‍വിങ് ഫണ്ട് രൂപീകരിക്കുക,ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുക, സംഭരണത്തിലെ ചൂഷണം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകതുടങ്ങിയവ ഉന്നയിച്ചായിരുന്നു ബഹിഷ്‌കരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.