അറക്കുളത്ത് മോഷണം പെരുകുന്നു

Saturday 19 August 2017 9:16 pm IST

  മൂലമറ്റം: അറക്കുളത്തും പരിസരത്തും രാത്രികാലങ്ങളില്‍ മോഷ്ടാക്കളുടെ വിളയാട്ടം. കള്ളന്‍മാരെ കുടുക്കാനാവാതെ പോലീസ്. ആഴ്ച്ചകള്‍ക്ക് മുമ്പ് കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും സബ്ബ് ഇന്‍സ്‌പെക്ടറുടെയും കാര്യാലയങ്ങള്‍ക്ക് നടുവിലുള്ള ക്ഷേത്രത്തിലും കുരിശുപള്ളിയിലുമാണ് ആദ്യം മോഷണം നടന്നത്. ഇതിനടുത്ത ദിവസം പോലീസ് സ്റ്റേഷന്റെ മതിലിനോട് ചേര്‍ന്നുള്ള ചെറിയ പെട്ടിക്കടയില്‍ നിന്നും 200 രൂപയും സാധനങ്ങളും അപഹരിച്ചു. ഇതിനടുത്ത ദിവസം കാഞ്ഞാര്‍ കുരിശുപള്ളിക്ക് സമീപത്തുനിന്നും വളര്‍ത്തു മൃഗങ്ങളും മോഷണം പോയിരുന്നു. രണ്ടാഴ്ച്ച മുമ്പ് കാഞ്ഞാര്‍ ഞരളംപുഴയിലെ കാനക്കാട്ട് ബേബിയുടെ വീട്ടില്‍ നിന്നും മുറ്റത്ത് ഉണക്കാനിട്ടിരുന്ന 40 കിലൊഗ്രാം ഒട്ടുപാല്‍ മോഷ്ടിച്ചു. കഴിഞ്ഞ 4 ദിവസങ്ങളിലായി അറക്കുളം ആലാനിക്കല്‍ ഭാഗത്ത് തുടര്‍ച്ചയായി മോഷണങ്ങളും മോഷണ ശ്രമങ്ങളും നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. രണ്ട് ദിവസം മുമ്പ് മൈലാടി ജോബിയുടെ വീട്ടില്‍ കയറിയ കള്ളന്‍ ഇലക്ട്രോണിക് ഉപകരണങ്ങളും പാത്രങ്ങളും മോഷ്ടിച്ചു. കള്ളികാട്ട് ഈപ്പച്ചന്റെ വീട്ടില്‍ നിന്നും മുറ്റത്തെ അയയില്‍ ഉണക്കാനിട്ടിരുന്ന 12 റബ്ബര്‍ ഷീറ്റുകളാണ് മോഷണം പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.