കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

Saturday 19 August 2017 9:18 pm IST

  കഞ്ഞിക്കുഴി: പാലപ്ലാവിന് സമീപം വനത്തില്‍ നിന്ന് 400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മാലിക്കുത്ത് വെള്ളച്ചാട്ടത്തിന് മുകളില്‍ ആനക്കൗണ്ടി ഭാഗത്ത് നിന്നും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ഇടുക്കി ഡെപ്യൂട്ടട്ട ി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് കേസ് പിടികൂടിയത്. ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എ അശോക് കുമാറിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. ഓണം പ്രമാണിച്ച് വെണ്‍മണി ഭാഗത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കോടയാണ് പിടിച്ചെടുത്തത്. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പരിശോധനയില്‍ ഉദ്യോഗസ്ഥരായ ഷാജി ജോസഫ്, സിജുമോന്‍ കെ എന്‍, നിസാര്‍ വി എസ്, ഷാജി ജെയിംസ്, ഷിജു പി കെ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ റ്റി പി ബാബു എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.