വടകര: തിരുവള്ളൂര്‍ ടൗണില്‍ വെച്ച് പച്ചക്കറി വ്യാപാരിയെ വാഹനം തടഞ്ഞു വെച്ച് അക്രമിച്ച കേസില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് അറസ്റ്റിലായി. തിരുവള്ളൂര്‍ കേളന് കുളങ്ങര മുഹമ്മദ് സാഹിദിനെ(22)യാണ് വടകര എസ്ഐ എം.സനല്‍രാജ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്ക് തിരുവള്ളൂരിലെ പച്ചക്കറി വ്യാപാരിയായ കാഞ്ഞിരോളി സിനിത്തിനാണ് ഗുഡ്സ് ഓട്ടോറിക്ഷ തടഞ്ഞു വെച്ച് ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: