കോഴിക്കോട്: കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. പരിധികളില്ലാതെ പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധര്‍ണ ജിഇഎന്‍സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ കാണം വിറ്റും ഓണമുണ്ണേണ്ട ഗതികേടിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ തള്ളിവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വലിയ വിഭാഗം ജീവനക്കാര്‍ക്ക് ബോണസ് നിഷേധിക്കുകയാണെന്നും പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കാതെ ജീവനക്കാരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് യു. സതീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പെന്‍ഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി പി. ജയഭാനു, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാലാമണി, സംസ്ഥാന ജോ. സക്രട്ടറി ടി. ദേവാനന്ദന്, പി. അജിത്കുമാര്‍, കെ. ഒ. നാരായണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അനുജിത്ത് സ്വാഗതവും കെ. രാജന് നന്ദിയും പറഞ്ഞു. വിനോദ്കുമാര്‍, പി. കെ. ഷാജി, രാമചന്ദ്രന്, സുരേന്ദ്രന് എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: