കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ സംഘ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പരിധിയില്ലാതെ പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, തൊഴില്‍ നികുതി എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചയായിരുന്നു ധര്‍ണ്ണ. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി കെ.ജയരാജ്, അദ്ധ്യാപക പരിഷത് സംസ്ഥാന സെക്രട്ടറി ആര്. ജിഗി, എം.ജി യൂണിവേഴ്സിറ്റി എംപ്ലോയിസ് സംഘ് സെക്രട്ടറി പി. കെ. രമേശ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: