മാസണ്: ഒന്നാം സീഡ് റാഫേല്‍ നദാല്‍ സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അതേസമയം വനിതകളുടെ നിലവിലുളള ചാമ്പ്യന്‍ കരോലിന പ്ലിസ്ക്കോവ സെമി ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് ക്വാര്‍ട്ടറില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് റാഫേല്‍ നദാലിനെ അട്ടിമറിച്ചു. സ്കോര്‍ 6-2,7-5.
ചെക്ക് താരമായ കരോലിവ പ്ലസിക്കോവ ഡെന്മാര്ക്കിന്റെ കരോലിന് വോസ്നിയാക്കിയെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.സ്കോര്‍ 6-2, 6-4. വിംബിള്‍ഡണ്‍ ചാമ്പ്യനായി ഗാര്‍ബീന്‍ മുഗുരുസയാണ് സെമിയില്‍ പ്ലിസ്ക്കോവയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: