ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

Saturday 19 August 2017 10:01 pm IST

കുറിച്ചി: എം.സി റോഡില്‍ നീയന്ത്രണം വിട്ട ലോറി സ്റ്റാന്‍ഡില്‍ കിടന്ന എഴ് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി.അഞ്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് പരിക്കേറ്റു ഇന്നലെ രാവിലെ 6.30 നാണ് കുറിപ്പി മന്ദിരം കവലയില്‍ അപകടമുണ്ടായത്. കോട്ടയത്തുനിന്നും ചങ്ങനാശേരി നഗത്തേക്കുപോയ പാഴ്‌സല്‍ സര്‍വ്വീസിന്റെ ലോറിയാണ് അപകടത്തിനിടയാക്കിയത്. ചിങ്ങവനം സ്വദേശികളായ പ്രസാദ്, സജി 'മനോഹരന്‍, സലി, ജോയി എനിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ കനത്ത മഴയായതിനാല്‍ ഓട്ടം പോകുന്നതിനായി ഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ തന്നെ ഇരിക്കുകകയായിരുന്നു. ഈ സമയത്താണ് നിയന്ത്രണം വിട്ടെ ലോറി ഏഴ് ഓട്ടോറിക്ഷകളില്‍ ഇടിച്ചു കയറുകയായിരുന്നു. നാല് ഓട്ടോറിക്ഷകളുടെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.മൂന്ന് ഓട്ടോറിക്ഷകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ലോറി ഓട്ടോറിക്ഷകളില്‍ ഇടിക്കുന്നതു കണ്ടതോടെ പിന്‍നിരയില്‍ കിടന്ന ഓട്ടോറിക്ഷായില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ ഇറങ്ങി ഓടി മാറി. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.ലോറിയും ഡ്രൈവറെയും ചിങ്ങവനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.