ചാക്കില്‍കെട്ടി മാലിന്യം റോഡില്‍ തള്ളുന്നു

Saturday 19 August 2017 10:08 pm IST

കറുകച്ചാല്‍: മൈലാടി, കാനം ഭാഗത്തെ റോഡുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. കാനം മേഖലയിലെ മൂന്നു റോഡുകളിലാണ് ചാക്കില്‍ കെട്ടിയ മാലിന്യം തള്ളിയത്. കഴിഞ്ഞ ദിവസം മൈലാടി റോഡില്‍ ഓലിക്കര ഭാഗത്ത് കോഴി അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയിരുന്നു. കാനത്തുള്ള റോഡിലും കോഴി മാലിന്യം നിക്ഷേപിക്കുന്നുണ്ട്. കൂത്രപ്പള്ളി ശാന്തിപുരം റോഡിലും മാലിന്യം നിക്ഷേപം പതിവാണ്. മാടപ്പള്ളിയിലെ ബ്ലോക്കുപടി മോസ്‌കോ റോഡിലെ കുന്നിന്‍ മുകളില്‍ മാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെ സിസിടിവി സ്ഥാപിച്ചിരുന്നു. പ്രദേശങ്ങളില്‍ പോലീസ് നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.