മള്ളിയൂര്‍ ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവത്തിന് കൊടിയേറി

Saturday 19 August 2017 10:16 pm IST

മള്ളിയൂര്‍: മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മികത്വം വഹിച്ചത് .വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് വിശ്വാസികള്‍ കെടിയേറ്റിന് മഴയെ അവഗണിച്ചും എത്തി.കൊടിയേറിയതോടെ എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന മള്ളിയൂര്‍ തീര്‍ത്ഥാടനത്തിനും തുടക്കമായി. 25നാണ് വിനായക ചതുര്‍ത്ഥിയാഘോഷം. ബീജഗണപതി സങ്കല്‍പ്പത്തിലുള്ള ഉപാസന മൂര്‍ത്തിയാണിവിടെ. ഉണ്ണിക്കണ്ണനെ മടിയിലിരുത്തിയ മഹാഗണപതി സങ്കല്പമാണ് മള്ളിയൂരിലേത്. വിനായക ചതുര്‍ത്ഥിദിനത്തില്‍ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തുമായി പതിനായിരങ്ങളാണ് എത്തുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.