മലപ്പുറം: കരുവാരക്കുണ്ടില്‍ 99,74,000 രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ വടക്കേകുന്നത്ത് സാലിത്(40) കക്കുഴിയില്‍ മുഹമ്മദ് മണ്‍സൂര്‍(27) എന്നിവരാണ് അറസ്റ്റിലായത്.
കരുവാരകുണ്ട് എസ്ഐ പി. ജ്യോതീന്ദ്രകുമാറും സംഘവുമാണ് തുവ്വൂര്‍ റയില്‍വേ സ്റ്റേഷന് പരിസരത്ത് പ്രതികളെ പിടികൂടിയത്. 2000 രൂപയുടെ നോട്ടുകള്‍ 50 കെട്ടുകളാക്കി ചെറിയ അറകളോട് കൂടിയ പ്രത്യേകം തയ്യാറാക്കിയ തുണിയില്‍ ശരീരത്തില്‍ വെച്ചു കെട്ടിയ നിലയിലായിരുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വിതരണം ചെയ്യനാണ് പണം കൊണ്ടുവന്നത്. കേരളത്തിലേക്ക് കുഴല്പ്പണമെത്തിക്കുന്ന വന്‍ മാഫിയാസംഘത്തെക്കുറിച്ച് പ്രതികളില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു.
എഎസ്ഐമാരായ പി.മോഹന്‍ദാസ്, പി.കെ.അബ്ദുള്‍ സലാം, ഗിരീഷ്കുമാര്‍, എസ്സിപിഒമാരായ സെബാസ്റ്റ്യന്‍, രാജേഷ്, രാമചന്ദ്രന്, ജയപ്രകാശ്, സിപിഒമാരായ സൈലേഷ്കുമാര്‍, ജാബിര്‍, വിപിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: