ആരോഗ്യ ഇന്‍ഷുറന്‍സ്: ചികിത്സയ്ക്ക് പുതിയ ആശുപത്രികള്‍

Saturday 19 August 2017 10:30 pm IST

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍എസ്ബിവൈ) പദ്ധതിയില്‍ പുതിയ ആശുപത്രികളെ ഉള്‍പ്പെടുത്തി. മരട് പിഎസ് മിഷന്‍ ആശുപത്രി്, കൊച്ചിന്‍ ഐ കെയര്‍ ആശുപത്രി, പോത്താനിക്കാട് സെന്റ് തോമസ് ആശുപത്രി എന്നിവയെയാണ് ഉള്‍പ്പെടുത്തിയത്. ഈ ആശുപത്രികളില്‍ ആര്‍.എസ്.ബി.വൈ സ്മാര്‍ട്ട് കാര്‍ഡ് കൈവശം ഉളള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാകും. ദേശം സിഎ ആശുപത്രി, കാഞ്ഞൂര്‍ വിമല ആശുപത്രി, പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രി എന്നിവയെ ചികിത്സ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.