അനാവശ്യ വിവാദമുണ്ടാക്കി സിനിമയെ നശിപ്പിക്കരുത്: മന്ത്രി

Saturday 19 August 2017 10:33 pm IST

കൊച്ചി: ചലച്ചിത്ര മേഖലയെ സംരക്ഷിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം ആലോചനയിലുണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. അനേകം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന മേഖലയാണ് സിനിമ. അനാവശ്യവിവാദങ്ങളുണ്ടാക്കി സിനിമാമേഖലയെ നശിപ്പിക്കരുത്. ഗ്രാമീണ മേഖലകളില്‍ തീയേറ്റര്‍ ശൃംഖല തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്ററില്‍ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുകളും ഫെല്ലോഷിപ്പും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ലളിതകലാ അക്കാദമിയുടെ പുരസ്‌കാര തുക ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കും. ലാറിബേക്കര്‍ പുരസ്‌കാരം, പത്മിനി പുരസ്‌കാരം തുടങ്ങി നേരത്തെ നിര്‍ത്തലാക്കിയിരുന്ന ഒമ്പതോളം പുരസ്‌കാരങ്ങള്‍ പുന:സ്ഥാപിക്കും. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ കലാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമൈന്നും മന്ത്രി പറഞ്ഞു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അദ്ധ്യക്ഷനായിരുന്നു. കെ.വി.തോമസ് എംപി, എംഎല്‍എമാരായ എം സ്വരാജ്, ഹൈബി ഈഡന്‍, ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, വൈസ്‌ചെയര്‍മാന്‍ നേമം പുഷ്പരാജ്, നിര്‍വാഹകസമിതിയംഗം കവിതാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അച്ചുതന്‍ കൂടല്ലൂര്‍, വല്‍സന്‍ കൂര്‍മ കൊല്ലേരി എന്നിവര്‍ക്ക് അക്കാദമി ഫെല്ലോഷിപ്പ് മന്ത്രി നല്കി. കലാരംഗത്തെ മികവിനുള്ള സംസ്ഥാന അവാര്‍ഡുകളും വിതരണം ചെയ്തു. 2016-17 വര്‍ഷത്തെ പ്രദര്‍ശനവും ദര്‍ബാര്‍ഹാള്‍ ഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ 3 വരെയാണ് പ്രദര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.