കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരിച്ച് നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി

Saturday 19 August 2017 10:37 pm IST

പാലക്കാട്: കളഞ്ഞുകിട്ടിയ 82000 രൂപയടങ്ങിയ ബാഗ് ഓട്ടോഡ്രൈവര്‍ തിരിച്ച് നല്‍കി മാതൃകയായി. ഇസാഫ് മൈക്രോ ഫിനാന്‍സിന്റെ സ്റ്റാഫും അകത്തേത്തറ സ്വദേശിയുമായ ദിജുവിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് ബൈക് യാത്രക്കിടെ പരിയാരിയില്‍ നിന്ന് നഷ്ടമായത്. പള്ളിക്കുളം സ്വദേശിയും, ഓട്ടോ ഡ്രൈവറുമായ ഷൗക്കത്തലിക്കാണ് ബാഗ് കിട്ടിയത്. ബാഗ് നോര്‍ത്ത് പോലീസില്‍ ഏല്‍പ്പിക്കുകയും, പോലീസ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുകയായിരുന്നു.ഷൗക്കത്തലിയുടെ സത്യസന്ധതയെ ടൗണ്‍ നോര്‍ത്ത് ജനമൈത്രി പോലീസ് അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.