തിരുവനന്തപുരം: കെഎസ്ഇബിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് സ്ഥലംമാറ്റ ഉത്തരവുകള്‍ എന്ന നിലയില്‍ ഉയര്‍ന്നു വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി ബോര്‍ഡ്.
ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടിക്രമങ്ങള്‍ വിവിധ സംഘടനകളുമായി ചര്‍ച്ചചെയ്യുന്ന അവസരത്തില്‍ ഐഐഎം റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതിയുമൊക്കെ പരാമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ സംഘടനകളുമായി ചര്‍ച്ച ചെയ്താണ് ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ തീരുമാനിച്ചത്.
ഐഐഎം റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കെഎസ്ഇബിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ശുപാര്‍ശകള്‍ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളുമായി ചര്‍ച്ച—ചെയ്തതിനുശേഷം മാത്രമെ തീരുമാനം എടുക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: