മാഹി: പള്ളൂര്‍ സബ് സ്റ്റേഷനിലെ പവര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനം നിലച്ചിട്ട് ദിവസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ നിലപാടില്‍ ബിജെപി മാഹി മണ്ഡലം കമ്മറ്റി ആശങ്ക രേഖപ്പെടുത്തി. നിലവില്‍ രണ്ട് പവര്‍ ട്രാന്‍സ്ഫോര്‍മറുള്ള സബ് സ്റ്റേഷനില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായതോടെ രണ്ടാമത്തേത് സാങ്കേതികത്തകരാറ് സംഭവിക്കുകയാണെങ്കില്‍ മയ്യഴി മുഴുവനും ആഴ്ചകളോളം ഇരുട്ടിലാകും. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട് ന്റന്റെ കെടുകാര്യസ്ഥത മൂലം സമാനമായ സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. സബ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുളള മിക്ക ട്രാന്‍സ്ഫോര്‍മറുകളും കാലപ്പഴക്കം വന്നതാണെന്നും ആരോപണമുണ്ട്. ഇലക്ട്രിസിറ്റി വകുപ്പിലെ ഇത്തരം നിരുത്തരവാദപരമായ നീക്കങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.മനോജ്, കാട്ടില്‍ ശശിധരന്, പൂവ്വച്ചേരി വിജയന്, സജിത്ത്, കരിങ്കുന്നുമ്മല് സുനി, പി.ടി.ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: