ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ എല്‍ഡിഎഫ് അവിശ്വാസതിനു നോട്ടീസ് നല്കി. പയ്യന്നൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്കാണ് മൂന്നിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ട കത്ത് നല്‍കിയത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ അവിശ്വാസ പ്രമേയത്തിനുമേല്‍ വോട്ടെടുപ്പ് നടക്കും. ഏഴ് ദിവസത്തെ കാലാവധിയില്‍ പഞ്ചായത്തംഗങ്ങള്‍ക്ക് രജിസ്ട്രേഡ് നോട്ടീസ് നല്‍കും. രഹസ്യ ബാലറ്റിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ബാലറ്റിനു പിന്നില്‍ പേരെഴുതി ഒപ്പിടുന്നതിനാല്‍ ഓരോ അംഗവും ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തുന്നത് എന്നറിയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: