ബാലലൈംഗിക പീഡനം; 28 ന് ശിലപ്പശാല

Sunday 20 August 2017 1:45 am IST

  കണ്ണൂര്‍: ജില്ലാ ശിശുക്ഷേമ സമിതി കുടുംബശ്രീ മിഷനുമായി ചേര്‍ന്ന ബാലലൈംഗിക പീഡനത്തിനെതിരെ കുടുംബജാഗ്രത എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ആഗസ്ത് 28 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത് ഹാളിലാണ് പരിപാടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, ബിഹേവിയറല്‍ യൂണിറ്റ് മേധാവി ഡോ.ആര്‍ ജയപ്രകാശ് വിഷയം അവതരിപ്പിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9847604768, 9400173299 എന്നീ നമ്പറുകളില്‍ 26 ന് മുമ്പ് ബന്ധപ്പെടണം. ഹരിത കര്‍മ്മ സേനാ രൂപീകരണംപരിശീലന പരിപാടികള്‍ തിങ്കളാഴ്ച തുടങ്ങുംകണ്ണൂര്‍: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പരിപാടിയുടെ തുടര്‍ച്ചയായി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന രൂപീകരിക്കുന്നത് സംബന്ധിച്ച പരിപാടികള്‍ തിങ്കളാഴ്ച ആരംഭിക്കും. ഹരിതകേരള മിഷനും കിലയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഗ്രാമ, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളില്‍ രൂപീകരിക്കുന്ന ഹരിതകര്‍മ്മ സേനയിലെ അംഗങ്ങളെ കണ്ടെത്തല്‍, പ്രവര്‍ത്തന രീതികള്‍, ഹരിത സഹായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. ഗ്രാമ-ബ്ലോക്ക്-മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തല അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ഉദേ്യാഗസ്ഥര്‍ എന്നിങ്ങനെ ഒരു തദ്ദേശ ഭരണസ്ഥാപനത്തില്‍നിന്നുളള ഏഴുപേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടത്. സപ്തംബറോടെ എല്ലാ തദ്ദേശ ഭരണ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേന സജീവമാകും വിധം സംഘടിപ്പിക്കാനാണ് ഹരിതകേരളം മിഷന്‍ തീരുമാനിച്ചിട്ടുളളത്. ഡിസംബറോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണത്തിനുളള സ്ഥിരം സംവിധാനമൊരുക്കും.21 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ കണ്ണൂര്‍, കല്ല്യാശ്ശേരി, എടക്കാട് ബ്ലോക്കുകളിലെ പ്രതിനിധികള്‍ക്കാണ് പരിശീലനം. 22 ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പയ്യന്നൂര്‍, തളിപ്പറമ്പ് ബ്ലോക്കുകളിലെ പ്രതിനിധികള്‍ക്കും 23 ന് പേരാവൂര്‍ ബ്ലോക്ക് പഞ്ചാത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ക്കും 24 ന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് ബ്ലോക്ക് പ്രതിനിധികള്‍ക്കുമുളള പരിശീലനം നടക്കും. 25 ന് കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍തല പ്രതിനിധികള്‍ക്കുളള പരിശീലനവും നടക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.