പിലാത്തറ: കേരള ഗ്രാമീണ്‍ ബാങ്ക് ചെറുതാഴം ശാഖയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക മിത്രസംഗമം നടത്തി. പി.കെ.നാരായണന് അടിയോടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്‍ഷിക ശ്രമശക്തി അവാര്‍ഡ് നേടിയ ടി.വി.സദാനന്ദനെ ബാങ്ക് സീനിയര്‍ മാനേജര്‍ ടി.വി.സുരേന്ദ്രന് ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. പത്മനാഭന്, കെ.ടി.ശ്രീധരന് നമ്പൂതിരി, വി.വി.മധുസൂദനന്, കെ.കൃഷ്ണന് നമ്പൂതിരി, വി.വി.ചന്തുക്കുട്ടി, പി.പി.പത്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു. അസി.മാനേജര്‍ രാമകൃഷ്ണന് കണ്ണോം സ്വാഗതവും എ.ആര്.രോഷ്നി നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: